ഹീനാ റബ്ബാനി ഖര്‍ എന്ന പാകിസ്ഥാന്‍ സുന്ദരിയെ ആരും മറക്കാനിടയില്ല. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഹീനാ തിരിച്ചു പോകുമ്പോള്‍ ഇന്ത്യക്കാരുടെ ഹൃദയം കൂടി ഒപ്പം കൊണ്ടു പോയി. രണ്ടു കുട്ടികളുടെ അമ്മയാണെങ്കിലും ഉടവുതട്ടാത്ത ആകാരഭംഗി ആരാധകരെ കുറച്ചൊന്നുമല്ല ത്രസിപ്പിച്ചത്.
അങ്ങനെയിരിക്കുമ്പോഴാണ് അന്നത്തെ പാക് പ്രസിഡന്റ് ആസിഫ്അലി സര്‍ദാരിയുടേയും മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടേയും മകനുമായ ബിലാവല്‍ ഭൂട്ടോയുമായി പ്രണയത്തിലാകുന്നത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നും വാര്‍ത്ത പരന്നു. പാക് ബിസിനസുകാരനായ ഫിറോസ് ഗുല്‍സാറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഹീന ഒരുങ്ങുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അന്ന് 33 വയസുണ്ടായിരുന്ന ഹീന ബിലാവലിന്റെ 22ാം പിറന്നാളിനയച്ച ഗ്രീറ്റിംഗ് കാര്‍ഡില്‍ എല്ലാമുണ്ടായിരുന്നു. ” നമ്മുടെ പ്രണയത്തിന്റെ അടിത്തറ അനശ്വരമാണ് നമ്മള്‍ മാത്രമുള്ള ലോകം വിദൂരമല്ല”. ഇതായിരുന്നു ഹീനയുടെ സന്ദേശം. വിവാഹത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ സെറ്റില്‍ ചെയ്യാനായിരുന്നു ഇരുവരുടേയും പ്ലാന്‍. എന്നാല്‍ ബിലാവലിന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയുടെ നിലപാട് വിലങ്ങുതടിയായി. തന്റെ മകന്‍ 38 കാരിയും രണ്ടുമക്കളുടെ അമ്മയുമായ ഒരു സ്ത്രീയെ കല്യാണം കഴിക്കുന്നത് തന്റെ രാഷ്ട്രീയ പ്രതിഛായയെ ബാധിക്കുമെന്ന് സര്‍ദാരി ഭയന്നു.
എന്നാല്‍ ഇതിനിടയിലും ബിലാവലും ഹീനയും അവരുടെ ലീലാവിലാസങ്ങള്‍ തുടര്‍ന്നു. ഈദുല്‍ ഫിതറിനും ബിലാവലിന് കാമുകിയുടെ കൈയ്യില്‍ നിന്നും ഒരു പ്രത്യേക സമ്മാനം ലഭിച്ചു. പൂക്കള്‍ നിറച്ച ബൊക്കയ്‌ക്കൊപ്പം നല്‍കിയ ഗ്രീറ്റിംഗ് കാര്‍ഡില്‍ ഹീന ഇങ്ങനെ എഴുതിയിരുന്നു. ” അദ്ഭുതങ്ങള്‍ക്കായി നാം ഇനിയും കാത്തിരിക്കേണ്ടതില്ല, ഇതു നമ്മുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമാണ്”.
ഇരുവരുടേയും പ്രണയത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ അതിനോടനുബന്ധിച്ച കമന്റുകളും സജീവമായിരുന്നു. വിദേശകാര്യ വകുപ്പ് മാറ്റി മിനിസ്റ്ററി ഓഫ് ലവ് അഫയേഴ്‌സ് എന്നൊരു പുതിയ വകുപ്പ് ഉണ്ടാക്കി ഹീനയെ അതിന്റെ ചുമതലയേല്‍പ്പിക്കണമെന്നായിരുന്നു ഒരു ട്വിറ്റര്‍ കമന്റ്. ബിലാവലിനെ ഹീന വിവാഹം കഴിക്കുകയാണെങ്കില്‍ പിന്നീട് ഹീനയുടെ പേര് ഹീന റബ്ബാനി ഖര്‍ ഭൂട്ടോ സര്‍ദാരി എന്നായിരിക്കുമോ എന്നു ചിലര്‍ സംശയവും പ്രകടിപ്പിച്ചു.
ഇരുവരുടേയും സ്വകാര്യനിമിഷങ്ങളുടെ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ചില ഇസ്ലാമിക സംഘടനകള്‍ ഹീനയ്‌ക്കെതിരേ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു. എന്താലായും ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ബിലാവല്‍ ഹീന ബന്ധം സംബന്ധിച്ച വാര്‍ത്തകളൊന്നും ഇപ്പോള്‍ കേള്‍ക്കാനില്ല. ഭാര്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ച ഹീനയുടെ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയെന്നും, സര്‍ദാരിയുമായിച്ചേര്‍ന്ന നീക്കത്തിലൂടെ ഇരുവരേയും വേര്‍പിരിക്കുകയായിരുന്നുമെന്നുമാണ അറിയാന്‍ കഴിയുന്നത്.