ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയ്ക്ക് ആഘാതം സമ്മാനിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ഇത്തവണ തിരിഞ്ഞത് ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേരെ.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ കനത്ത ഇടിവാണ് സംഭവിച്ചത്.
ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 52.6 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യം 440 കോടി ഡോളര്‍ മാത്രമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടാണ് പ്രതികൂലമായത്.
ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആരോപണം.
വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്ലോക്കിന്റെ ഓഹരിയില്‍ 22 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ അന്വേഷണത്തില്‍ ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു മുഖ്യ ആരോപണം.
ഇതുസംബന്ധിച്ച് ജാക്ക് ഡോര്‍സിയും ബ്ലോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിലും ഇടിവ് നേരിട്ടിരുന്നു.