യുഎസ്: അമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിനുനേരേ വീണ്ടും ഖാലിസ്ഥാനികളുടെ ആക്രമണം. കാലിഫോർണിയയിലെ നെവാർക്കിലുള്ള സ്വാമിനാരായൺ മന്ദിർ ആണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രച്ചുവരുകളിൽ ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതി വയ്ക്കുകയുംചെയ്തു.
അമേരിക്കൻ ഹിന്ദു ഫൗണ്ടേഷൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വിദ്വേഷ കുറ്റകൃത്യമായി ഈ സംഭവം പോലീസ് അന്വേഷിക്കണമെന്ന് അമേരിക്കൻ ഹിന്ദു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനികൾ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്ന സംഭവം അമേരിക്കയിലും കാനഡയിലും പലതവണ നടന്നിട്ടുണ്ട്.
അടുത്തിടെ, കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികൾ സറേ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം അർധരാത്രിയിൽ നശിപ്പിച്ചിരുന്നു.