ഭാഭിജി ഘര്‍ പര് ഹെയ്ന് എന്ന ജനപ്രിയ സീരിയലില്‍ അനിതാ ഭാഭി എന്ന കഥാപാത്രത്തെ അവരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് സൗമ്യ ടാണ്ഠണ്. അവധി ആഘോഷിക്കാനാണ് സൗമ്യ തുര്‍ക്കി തലസ്ഥാനമായ ഇസ്താബൂളിലെത്തിയത്. സൗമ്യ ഇസ്താംബൂളില്‍ വച്ച് കൊള്ളയടിക്കപ്പെട്ടു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു, സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍ തന്നെയായിരുന്നു കൊള്ളക്കാരന് എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. അന്ന് നടന്ന കാര്യം പൊതുജനവുമായി പങ്കുവയ്ക്കുകയാണ് സൗമ്യ.
ഞാന്‍ ഗ്രാന്‍ഡ് ബസാറില്‍ ഷോപ്പിങ് കഴിഞ്ഞ് കരകോയിലേയ്ക്ക് ഡിന്നറിനായി പോവുകയായിരുന്നു. കയറിയപ്പോള്‍ തന്നെ ടാക്സിയില്‍ മീറ്റര്‍ ഇല്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അതത്ര കാര്യമാക്കിയില്ല. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ഡ്രൈവര്‍ കാശിനായി ധൃതിവച്ചു. നോമ്പു തുറക്കാനുള്ളതുകൊണ്ട് പെട്ടന്ന് കാശ് വേണമെന്ന് പറഞ്ഞ അയാള്‍ ഞാന്‍ ചില്ലറ തിരയുന്നത് കണ്ടപ്പോള്‍ ക്ഷുഭിതനായി. മീറ്ററില്‍ 50 ലിയാണ് അയാളുടെ പക്കല്‍ ഉണ്ടായിരുന്ന പഴയ മീറ്ററില്‍ കാണിച്ചത്. സാധാരണത്തേതിന്റെ ഇരട്ടിയായിരുന്നു അത്. ഞാന്‍ അയാള്‍ക്ക് ലിറ നല്കി. എന്നാല്‍, അത് സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് അയാള്‍ തിരിച്ചുതന്നു. യൂറോ ആയിരിക്കും അയാള്‍ക്ക് വേണ്ടതെന്ന് കരുതി ഞാന്‍ പെഴ്സ് തുറന്നു. പെട്ടന്ന് അയാള്‍ എന്റെ പെഴ്സിനുള്ളില്‍ കൈയിട്ട് എനിക്ക് മനസ്സിലാവാത്ത ഭാഷയില്‍ എന്തോ പറഞ്ഞ് പണം എടുത്തു. പെഴ്സ് പരിശോധിച്ചപ്പോള്‍ ആയിരം യൂറോ അയാള്‍ കൈക്കലാക്കിയെന്ന് മനസ്സിലായി. യാത്രയുടെ രസീത് കൈവശമില്ലാത്തതിനാലും വാഹനത്തിന് അംഗീകൃത നമ്പര്‍ പ്ലേറ്റുമില്ലാതിരുന്നതുകൊണ്ടും പോലീസില്‍ പരാതി നല്‍കാനായില്ല. ഇത് എല്ലാ യാത്രികര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പാഠമാണ്.-സൗമ്യ പറയുന്നു