വടകര: യൂത്ത് കോണ്ഗ്രസ് വടകര പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ഹിന്ദി ഭാഷ സഹായി അയച്ച് പ്രതിഷേധം. ബിനോയ് കോടിയേരിക്കെതിരെ പരാതി കൊടുത്ത യുവതിയും മകനും വീട്ടിൽ വരുന്ന സാഹചര്യത്തിൽ കോടിയേരിക്ക് ഹിന്ദി എളുപ്പത്തിൽ പഠിക്കാനാണ് ഭാഷാ സഹായി അയച്ചത്.
പോസ്റ്റലായി ഭാഷാസഹായി അയച്ചാണ് പ്രതിഷേധം നടത്തിയത്. യൂത്ത് കോണ്ഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ.രഗേഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ശ്രീജേഷ് ഉൗരത്ത്, അനൂപ് വില്യാപ്പള്ളി, കെ.പി.ബിജു, ഫായിസ് ചെക്യാട്, ശീതൾ രാജ്, പി.ടി.കെ.നജ്മൽ, വി.കെ.രജീഷ്, ബവിത് മലോൽ, സി.പി. സുഹാനദ്, ഷാജഹാൻ കാരയാട് തുടങ്ങിയവർ പങ്കെടുത്തു.