ഗുവാഹത്തി: ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികൾ സന്ദർശിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുസംഘടന ബജ്റംഗ്ദൾ.
ആസാമിലെ കാച്ചർ ജില്ലയിലെ ബജ്റംഗ്ദളിന്റെ ജില്ലാ ജനറൽ സെക്രട്ടറി മിഥു നാഥ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
“ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികളിൽ സന്ദർശിച്ചാൽ അവരെ ക്രൂരമായി മർദിക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണ് നമ്മള് അവരോടൊപ്പം ആഘോഷിക്കുന്നത്.
ഇത് ഞങ്ങള്‍ അനുവദിക്കില്ലെന്നും മിഥു നാഥ് പറഞ്ഞു.മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടാ സംഘം എന്നാണ് വിളിക്കുന്നത്. ഇതിൽ നാം ശരിക്കും അഭിമാനം കൊള്ളുകയാണ് വേണ്ടത്.
നമ്മുടെ ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള് ഗുണ്ടകളാകും. അതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും മിഥു നാഥ് പറഞ്ഞു.