ബിഹാറിലെ ബറേലിയിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി . ഔറംഗബാദ് നിവാസിയായ ഷാമ പർവീണാണ് തന്റെ പൂർവികർ ചെയ്ത തെറ്റ് തിരുത്തി പൂർവ മതത്തിലേയ്ക്ക് തിരികെയെത്തിയത്.
ബറേലി സ്വദേശിയായ ശിവുമായി ഷാമ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ബറേലിയിലെ ആശ്രമത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടേയും വിവാഹം നടന്നു.
ഇതിനൊപ്പം ഷാമ പർവീൺഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും തനിക്ക്സനാതന ധർമ്മം ഇഷ്ടമാണെന്നും ഷാമ പറഞ്ഞു.
തന്റെ പൂർവികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും അതുകൊണ്ടാണ് താൻ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതെന്നും , കുടുംബാംഗങ്ങൾ തന്റെ തീരുമാനത്തെ എതിർത്തിട്ടില്ലെന്നും ഷാമ വ്യക്തമാക്കി. മതം മാറിയതോടൊപ്പം തന്നെ ഷാമ തന്റെ പേരും മാറ്റി. പൂനം ദേവി എന്നാണ് ഇപ്പോൾ ഷാമയുടെ പേര്.