തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റേത് പരമത നിന്ദയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം.
എല്ലാ മതങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കേണ്ടയാളാണ് സ്പീക്കർ. വേദഗ്രന്ഥങ്ങളെ വിമർശിക്കുന്ന ഷംസീർ ഖുർ ആനെ വിമർശിക്കാൻ തയാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
യുഡിഎഫ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്താണ്. കെ.സുധാകരനും വി.ഡി. സതീശനും വായ തുറക്കാത്തത് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും ഭയന്നിട്ടാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.
സ്പീക്കറുടെ പ്രസ്താവനക്കെതിരേ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുപോകും. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.