വെറുതെ ധ്യാനിച്ചിരിക്കുന്ന ഒരു സന്ന്യാസിയല്ലിത്! ആരോഗ്യ, ശരീര സംരക്ഷണവും ഭക്തിയുടെ ഭാഗമാണ്; സോഷ്യല്‍മീഡിയയില്‍ വൈറലായി ന്യൂജെന്‍ സന്ന്യാസിയുടെ ചിത്രങ്ങള്‍

പൊതുവെ ബുദ്ധ സന്യാസിമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്. കാഷായ വസ്ത്രം ധരിച്ച്, പാദരക്ഷകള്‍ ഇടാതെ, തല മൊട്ടയടിച്ച്, മെലിഞ്ഞ് ധ്യാനത്തിലിരിക്കുന്നവരെയാണ് നാം പൊതുവെ സന്യാസിമാരായിട്ട് കാണാറുള്ളതും പറഞ്ഞ് കേട്ടിട്ടുള്ളതും. അവര്‍ക്ക് മറ്റു ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള സമയവും സന്ദര്‍ഭവും ഉണ്ടാവാറില്ല. മുഴുവന്‍ സമയങ്ങളിലും ധ്യാനത്തിലിരിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്തയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തെക്ക് കിഴക്ക് ഏഷ്യയിലെ ബുദ്ധാശ്രമത്തിലെ ഒരു സന്ന്യാസി.

സന്യാസിയായിരുന്നാലും തന്റെ ശരീരം എപ്പോഴും മികച്ചതായിരിക്കണം എന്നുകരുതുന്ന ഇദ്ദേഹം ആളൊരു ഫ്രീക്കനും കൂടിയാണ്. ന്യൂജന്‍ ബുദ്ധ സന്യാസി എന്നും ഇദ്ദേഹത്തെ വിളിയ്ക്കാം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ക്ക് ധാരാളം കമന്റുകളാണ് കിട്ടികൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന ഈ സന്യാസി ആരാണെന്ന് ഇതുവരെയും പിടികിട്ടിയിട്ടുമില്ല. സന്ന്യാസിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും കമന്റുകള്‍ വരുന്നുണ്ട്. ഒരു സന്യാസിക്ക് പറ്റിയ ശരീരമല്ല ഇത്, ധ്യാനത്തിലിരിക്കേണ്ട സന്ന്യാസി സെല്‍ഫിയെടുത്ത് കളിക്കുകയാണ് എന്നീ തരത്തിലുള്ള കമന്റുകളാണ് സന്ന്യാസിയ്ക്ക് ലഭിക്കുന്നത്.

 

Related posts