ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു.
ജോധ്പുരിലെയും ഉദയ്പുരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിർമിച്ചതെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ഹിന്ദുസേനാ നേതാവ് കത്തിൽ ആരോപിച്ചു.
ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചെന്നും കത്തിൽ ആരോപിക്കുന്നു.
ദേശീയ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തിൽ പ്രതികരിക്കാൻ ജുമാമസ്ജിദ് അധികൃതർ വിസമ്മതിച്ചു. നേരത്തെ അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു.