വിജയം ആരുടെ കോർട്ടിൽ: ‘കു​ള്ള​ൻ ഹി​പ്പൊ’ പ​റ​യു​ന്നു ട്രം​പ് ജ​യി​ക്കുമെന്ന്; വൈറലായി വീഡിയോ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് ആ​രാ​ണെ​ന്നു​ള്ള കു​ള്ള​ൻ ഹി​പ്പൊ​പ്പൊ​ട്ടാ​മ​സ് മൂ ​ഡെം​ഗി​ന്‍റെ പ്ര​വ​ച​നം പു​റ​ത്ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​യാ​ണ് വൈ​റ​ൽ ഹി​പ്പോ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

താ​യ് ല​ൻ​ഡി​ലെ പ​ട്ടാ​യ​യി​ലെ ഖാ​വോ ഖീ ​ഓ​പ​ൺ മൃ​ഗ​ശാ​ല​യി​ൽ ഹി​പ്പോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത് കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യി​രു​ന്നു. പ​ഴ​ങ്ങ​ൾ കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളി​ൽ ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പേ​രു​ക​ൾ എ​ഴു​തി​യാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ മൂ ​ഡെം​ഗി​ന് മു​ൻ​പി​ൽ വ​ച്ച​ത്. ഇ​തി​ൽ ട്രം​പി​ന്‍റെ പേ​രെ​ഴു​തി​യ ഫ്രൂ​ട്ട് കേ​ക്കാ​ണ് മൂ ​ഡെം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ശ്ചി​മ ആ​ഫ്രി​ക്ക സ്വ​ദേ​ശി​ക​ളാ​ണ് പി​ഗ്മി ഹി​പ്പോ അ​ഥ​വാ ഡ്വാ​ർ​ഫ് ഹി​പ്പോ​ക​ൾ. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി വി​ഭാ​ഗ​മാ​ണ് ഇ​വ. ലോ​ക​ത്തി​ൽ ത​ന്നെ 3000 താ​ഴെ പി​ഗ്മി ഹി​പ്പോ​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment