ഡിക്കന് മക്കേനയും മൂന്നു സുഹൃത്തുക്കളും കൂടെ ഒരു ഉല്ലാസ യത്രയ്ക്ക് ഇറങ്ങിയതായിരുന്നു കഴിഞ്ഞ വെള്ളിയാഴിച്ച.
ഉല്ലാസ യാത്ര ആസ്വദിക്കുന്നതിനിടയില്‍ ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിലൂടെ ഒരു ബോട്ട് യാത്ര നടത്താനിറങ്ങി നാലാളും.
ബോട്ടിലങ്ങനെ ആസ്വദിച്ച് യാത്ര ചെയ്യുന്നതനിടയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു കൂട്ടം ഹിപ്പോപൊട്ടാമസുകളെ കണ്ടു.
ഡിക്കനും കൂട്ടുകാര്‍ക്കും അത് ഹിപ്പോപൊട്ടാമസുകളുടെ കേന്ദ്രമാണെന്നും അവ ഉപദ്രവിക്കുമെന്നും അറിയാമായിരുന്നു.
അതുകൊണ്ടു തന്നെ വെള്ളത്തില്‍ കിടക്കുന്ന ഹിപ്പോകളില്‍ നിന്നും അകലം പാലിച്ചായിരുന്നു ഇവർ യാത്ര ചെയ്തത്.
പെട്ടന്നാണ് കൂട്ടത്തിലെ വലിയവനായ ഹിപ്പോ ഞങ്ങളുടെ ബോട്ടിനു പിന്നാലെ വച്ചുപിടിച്ചത്.
പിന്നെ അവന് ഞങ്ങളുടെ സ്പീഡ് ബോട്ടിനൊപ്പം എത്താനൊരു ചേസിംഗായിരുന്നു.ബോട്ടിന്റെ വേഗം കൂട്ടിയതുകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല,ഡിക്കന് പറഞ്ഞു.
എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.സ്പീഡ് ബോട്ടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതിവേഗം വൈറലായ വീഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്.