ബെയ്റൂട്ട്: അഞ്ചു മാസം മുന്പ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം ഞായറാഴ്ച വീണ്ടും സംസ്കരിക്കും.ഇസ്രേലി ആക്രമണങ്ങളിൽ ഹിസ്ബുള്ള തകർന്നിട്ടില്ലെന്നു ബോധ്യപ്പെടുത്താനായി വൻ ജനക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങാണു നടത്താൻ പോകുന്നത്.
ഹിസ്ബുള്ളയെ മൂന്നു പതിറ്റാണ്ടു നയിച്ച നസറുള്ള കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ബങ്കറിൽ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുക്കവേയാണ് കൊല്ലപ്പെട്ടത്.
തുടർന്ന് നസറുള്ളയുടെ മൃതദേഹം താത്കാലികമായി, മകൻ ഹാദിയുടെ ശവകുടീരത്തിനടുത്ത് അടക്കം ചെയ്യുകയായിരുന്നു. ലബനനിലെ ഏറ്റവും വലിയ കായികവേദിയായ കമിയോ ഷമൂൺ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് നസറുള്ളയുടെ സംസ്കാരച്ചടങ്ങുകൾ വീണ്ടും നടത്തുക.