ഇ​ടി​ക്കൂ​ട്ടി​ൽ കി​രീ​ടം തേ​ടി ഹി​തേ​ഷ് ഫൈ​ന​ലി​ൽ: വേ​ൾ​ഡ് ബോ​ക്സിം​ഗ് ക​പ്പ് ബ്ര​സീ​ൽ 2025 ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​രം

ബ്ര​​​​സീ​​​​ൽ: ദേ​​​​ശീ​​​​യ ചാ​​​​ന്പ്യ​​​​ൻ ഹി​തേ​ഷ്‌ വേ​​​​ൾ​​​​ഡ് ബോ​​​​ക്സിം​​​​ഗ് ക​​​​പ്പ് ബ്ര​​​​സീ​​​​ൽ 2025 ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. 70 കി​​​​ലോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ഹി​തേ​ഷ്‌ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മെ​​​​ന്ന നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ മാ​​​​ക്ക​​​​ൻ ട്രൗ​​​​റി​​​​നെ​​​​യാ​​​​ണ് 5:0 സ്കോ​​റി​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഫൈ​​​​ന​​​​ലി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഒ​​​​ട​​​​ൽ ക​​​​മാ​​​​രാ​​​​യാ​​​​ണ് ഹി​തേ​​​​​ഷി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി. മ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ, ജാ​​​​ദു​​​​മാ​​​​നി സിം​​​​ഗ് മ​​​​ണ്ടേ​​​​ങ്ബാം മു​​​​ൻ ഏ​​​​ഷ്യ​​​​ൻ അ​​​​ണ്ട​​​​ർ 22 ചാ​​​​ന്പ്യ​​​​ൻ ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​സി​​​​ൽ​​​​ബെ​​​​ക് ജ​​​​ലീ​​​​ലോ​​​​വി​​​​നോ​​​​ട് 50 കി​​​​ലോ​​​​ഗ്രാം സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ 2:3 എ​​​​ന്ന സ്കോ​​​​റി​​​​ന് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി.

90 കി​​​​ലോ​​​​ഗ്രാം സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​ത​​​​ന്നെ തു​​​​രാ​​​​ബെ​​​​ക് ഖ​​​​ബി​​​​ബു​​​​ള്ളേ​​​​വി​​​​നോ​​​​ട് 0:5ന് ​​​​വി​​​​ശാ​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. 60 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സ​​​​ച്ചി​​​​ൻ പോ​​​​ള​​​​ണ്ടി​​​​ന്‍റെ പാ​​​​വ​​​​ൽ ബ്രാ​​​​ച്ചി​​​​നോ​​​​ടും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

Related posts

Leave a Comment