മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലര്‍. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലര്‍ റീമേക്ക് ചെയ്തു.
തെലുങ്കില്‍ ചിരഞ്ജീവിയും, തമിഴില്‍ സത്യരാജും, ഹിന്ദിയില്‍ സുനില്‍ ഷെട്ടിയുമായിരുന്നു നായകന്മാര്. ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു.
വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്ലറാണ് എനിക്കിഷ്ടം. പ്രേക്ഷകര്‍ക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്.
-സിദ്ദിഖ്