ഹിറ്റലർ മാധവൻകുട്ടിയെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ പറ്റില്ല. മെഗാ സ്റ്റാർ മമ്മൂട്ടി അനശ്വരമാക്കിയ ചിത്രമായിരുന്നു ഹിറ്റ്ലർ.
അഞ്ച് അനുജത്തിമാരും ഒരു കാമുകിയും പിന്നെയൊരു ദാർഷ്ട്യക്കാരൻ ചേട്ടനും പൂവാലൻമാരും അരങ്ങു തകർത്തപ്പോൾ അതിലെ ഗാനങ്ങളും ഒട്ടും പിന്നിലായില്ല.
കിതച്ചെത്തും കാറ്റേ…കൊതിച്ചിപൂങ്കാറ്റേ ചിഞ്ചക ചക്കം…എന്നു തുടങ്ങുന്ന ഗാനത്തിനു ചുവടുകളുമായെത്തിയ ചെറുപ്പക്കാരുടെ വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ വെെകാതെ വെെറലാവുകയായിരുന്നു. ഒറിജിനൽ പാട്ടിൽ നായിക ശോഭനയുടെ ചുരിഹാറിന്റെ നിറം ഓരോ സെക്കന്റിലും മാറുന്നത് കുട്ടിക്കാലത്ത് നമുക്ക് വളരെ കൗതുകമായിരുന്നു കാണാൻ. ഇത്ര പെട്ടെന്ന് ഡ്രസ് മാറി വന്നോ എന്നു പോലും നിഷ്കളങ്ക ബാല്യങ്ങൾ ചിന്തിച്ചിരുന്നു.
ഒറിജിനലിനെ വെല്ലുന്ന റിക്രിയേഷനാണ് ഇവർ നടത്തിയിരിക്കുന്നത്. ഇത് കലക്കി എന്നാലും ആ കളർ മാറുന്നത് വരെ സെറ്റ് ആക്കിയ നിങ്ങൾ പൊളി എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.