ന്യൂഡൽഹി: മിലിട്ടറി ഹോസ്പിറ്റലിൽനിന്നു രക്തം സ്വീകരിച്ചതിനു പിന്നാലെ എച്ച്ഐവി ബാധിതനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
1.6 കോടി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കുമാണ് കോടതി നോട്ടീസ് അയച്ചത്.
കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആംഡ് ഫോഴ്സസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.