തിരുവനന്തപുരം: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാകുന്നു.
തിരുവനന്തപുരം പിടിപി നഗർ വൈറ്റ്പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.
ഈ മാസം 22ന് തവനൂരിൽ സാമൂഹികനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ചാണ് വിവാഹം.
നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ചു നടത്തുന്നത്.
കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജന.