കള്ളന്മാരെ പറ്റിച്ച ഒരു യുവതി! ഇള്യഭ്യരായി കള്ളന്മാര്‍; യുവതിയുടെ മനഃസാന്നിധ്യത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങള്‍

സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് കള്ളന്മാരെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ്.

മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി കാണിച്ച മനഃസാന്നിധ്യമാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്.

ഒരു ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി വഴിയരികിലായി നില്‍ക്കുകയായിരുന്നു യുവതി.

പെട്ടെന്ന് ബൈക്കലായി രണ്ട് കള്ളന്മാര്‍ അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഒട്ടും അമാന്തിക്കാതെ തന്‍റെ കൈയിലിരുന്ന ബാഗ് തൊട്ടടുത്ത മതിലിലൂടെ മുകളിലേക്കെറിയുകയായിരുന്നു.

ഈ നീക്കം ഒട്ടും പ്രതീക്ഷിക്കാഞ്ഞ കള്ളന്മാര്‍ ഒന്നു പകച്ചു. അവരുടെ അടുത്ത നീക്കമുണ്ടാകും മുമ്പ് യുവതി അവിടുന്നു ഓടി മാറുകയും ചെയ്തു.

യുവതി നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായുള്ള കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരുന്നു.

ഇളിഭ്യരായ കള്ളന്മാര്‍ ബൈക്കില്‍ കയറി സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം.

ഫിജന്‍ എന്ന തുര്‍ക്കി യുവതി തന്‍റെ ട്വിറ്ററിലൂടെ വീഡിയൊ റീട്വീറ്റ് ചെയ്തപ്പോഴാണ് ഈ സംഭവം വൈറലായത്.

യുവതിയുടെ ബുദ്ധിയെ അഭിനന്ദിച്ച് നിരവധിപേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.



 

Related posts

Leave a Comment