വിക്ടോറിയ: ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഹോക്കി ടെസ്റ്റില്‍ ഇന്ത്യക്ക് അട്ടിമറി വിജയം. ലോക ആറാം നമ്പരായ ഇന്ത്യ 3–2 എന്ന സ്‌കോറിനാണ് കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. അഫാന്‍ യൂസഫിന്റെ ഇരട്ടഗോളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവസാന നിമിഷം നേടിയ ഗോളോടെ ഇന്ത്യയെ വിജയത്തിലെത്തിച്ച അഫാന്‍ 21–ാം മിനിറ്റിലാണ് രണ്ടു ഗോളുകളും നേടിയത്.
രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്നശേഷം 36, 43 മിനിറ്റുകളില്‍ മാത്യു വില്ലിസിലൂടെയും ട്രെന്‍ഡ് മിറ്റണിലൂടെയും സമനില നേടിയെങ്കിലും ക്യാപ്റ്റന്‍ വി.ആര്‍. രഘുനാഥ് 44–ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിനു മറുപടി ഓസീസിനുണ്ടായിരുന്നില്ല. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ഒന്നിന് നടക്കും.