ന്യൂഡൽഹി: ഇന്ത്യൻ പുരുഷ സീനിയർ ഹോക്കി ടീം പരിശീലകൻ ഹരേന്ദ്ര സിംഗിനെ സ്ഥാനത്തുനിന്നും മാറ്റി. അദ്ദേഹത്തെ ജൂനിയർ ടീമിന്റെ പരിശീലകനായി പുനർനിയമിക്കുകയും ചെയ്തു. ബുധനാഴ്ച ഹോക്കി ഇന്ത്യ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
2018 മെയ് മാസത്തിലാണ് ജൂനിയർ ടീമിന്റെ പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗ് സീനിയർ ടീം പരിശീലകനായി ചുമതലയേറ്റെടുത്തത്. പരിശീലകസ്ഥാനത്തേക്ക് പുതിയ ആളുകളെ ക്ഷണിച്ച് ഹോക്കി ഫെഡറേഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്.