വിജയം തുടരാന്‍ ഇന്ത്യ

hokeyല​ണ്ട​ന്‍: ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് കാ​ന​ഡ​യെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 4-1ന് ​സ്‌​കോ​ട്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കാ​ന​ഡ​യെ തോ​ൽപ്പി​ച്ച് നാ​ളെ പാ​ക്കി​സ്ഥാ​നെ​തി​രേ കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ങ്ങാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ ഇ​ന്ത്യ​ക്കു​വേ​ണ്ടി ര​മ​ണ്‍ദീ​പ് സിം​ഗ് ഇ​ര​ട്ട ഗോ​ള്‍ (31,34) നേ​ടി. ആ​കാ​ശ്ദീ​പ് സിം​ഗ് (40), ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് (42) എ​ന്നി​വ​ര്‍ ഓരോ ഗോ​ള്‍ വീതം നേ​ടി. ആ​റാം മി​നി​റ്റി​ല്‍ സ്‌​കോ​ല​ന്‍ഡ് നാ​യ​ക​ന്‍ ക്രി​സ് ഗ്രാ​സ്സി​ക് ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​ല കു​ലു​ക്കി. എന്നാൽ മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ നാ​ലു ഗോ​ള​ടി​ച്ചു ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ക്വാ​ര്‍ട്ട​ര്‍ സ്‌​കോ​ല​ന്‍ഡി​നൊ​പ്പ​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ലും പ​ന്ത​ട​ക്ക​ത്തി​ലും സ്കോട്‌ലൻഡ് ഇ​ന്ത്യ​യെ ക​ട​ത്തി​വെ​ട്ടി. ര​ണ്ടാം ക്വാ​ര്‍ട്ട​റി​ല്‍ പ​ന്ത​ട​ക്ക​ത്തി​നാ​ണ് ഇ​രു​ടീ​മും ശ്ര​ദ്ധി​ച്ച​ത്.

ഇ​ട​വേ​ള​യി​ല്‍ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി. മാ​റ്റം ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു. മോ​ശം തു​ട​ക്ക​ത്തി​ന്‍റെ എ​ല്ലാ കു​റ​വു​ക​ളും ഇ​ന്ത്യ ര​ണ്ടാം പ​കു​തി​യി​ല്‍ തീ​ര്‍ത്തു. ര​മ​ണ്‍ദീ​പ് സിം​ഗ് ഇ​ന്ത്യ​ക്കു സ​മ​നി​ല ന​ല്‍കി. 34-ാം മി​നി​റ്റി​ല്‍ ര​മ​ണ്‍ദീ​പ് ഇ​ന്ത്യ​ക്കു ലീ​ഡ് ന​ല്‍കി. 40-ാം മി​നി​റ്റി​ല്‍ നാ​യ​ക​ന്‍ മ​ന്‍പ്രീ​ത് സിം​ഗ് മൂ​ന്നാം ഗോ​ളി​നു​ള്ള വ​ഴി​യൊ​രു​ക്കി. ആ​കാ​ശ്ദീ​പ് സിം​ഗ് ഇ​ന്ത്യ​യു​ടെ ലീ​ഡ് ര​ണ്ടാ​ക്കി. അ​ധി​കം വൈ​കാ​തെ ഇ​ന്ത്യ​ക്കു ല​ഭി​ച്ച പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് ഗോ​ളാ​ക്കി മാ​റ്റി.

Related posts