ന്യൂഡൽഹി: ഏഷ്യാകപ്പ് ഹോക്കി സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യ സമനില വഴങ്ങിയത്. കളിയുടെ 41 ാം മിനിറ്റിൽ കൊറിയയാണ് ആദ്യം ലീഡ് എടുത്തത്. ലി ജുങ്ജുവായിരുന്നു കൊറിയൻ സ്കോറർ.
അവസാന നിമിഷംവരെ ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങിയ കൊറിയക്ക് ഇന്ത്യ തിരിച്ചടി നൽകി. ഡിഫൻഡർ ഗുര്‍ജന്ത് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു.