ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗ് ഫൈനൽ സ്വപ്നത്തിനരികെ ഇന്ത്യ കാലിടറി വീണു. സെമി ഫൈനലിൽ അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കിമാറ്റി അർജന്റീന ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഗോളിയെ ഒഴിവാക്കി ഇന്ത്യ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും ശക്തമായ അർജന്ൈറൻ പ്രതിരോധം പിളർക്കാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്.