ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്. ക്വാർട്ടറിൽ മലേഷ്യയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ആർ. റഹീമിന്റെ ഇരട്ടഗോൾ മികവിലാണ് മലേഷ്യ ഇന്ത്യയെ വീഴ്ത്തിയത്. ടി. അഹമ്മദ് മലേഷ്യയുടെ രണ്ടാം ഗോൾ നേടിയത്.
പെനാൽറ്റി കോർണറിൽനിന്ന് റഹിം മലേഷ്യയെ തുടക്കത്തിലെ മുന്നിലെത്തിച്ചു. അഹമ്മദ് ലീഡ് ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ രമൺദീപ് സിംഗ് 10 മിനിറ്റിനുള്ളിൽ ഇരട്ടഗോളിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. പകുതിസമയത്ത് സമനിലയിലാണ് ഇരുടീമും പിരിഞ്ഞത്.
കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യയെ ഞെട്ടിച്ച് റഹിം മലേഷ്യക്കായി ലക്ഷ്യം കണ്ടു. പെനാൽറ്റി കോർണറിൽനിന്നായിരുന്നു റഹിമിന്റെ രണ്ടാം ഗോളും പിറന്നത്. സെമിയിൽ മലേഷ്യ അർജന്റീനയെ നേരിടും. പാക്കിസ്ഥാനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് അർജന്റീന സെമി ഉറപ്പിച്ചത്.