മസ്കറ്റ്: മലയാളിയും ഇന്ത്യൻ ഹോക്കി മുൻ താരവുമായ പി.ആർ. ശ്രീജേഷിന്റെ ശിക്ഷണത്തിനു കീഴിൽ ജൂണിയർ ഇന്ത്യൻ ടീമിന് ആദ്യ ചാമ്പ്യൻ പട്ടം.
ജൂണിയർ പുരുഷ ഏഷ്യ കപ്പ് ഹോക്കിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ 3-5നു കീഴടക്കി ഇന്ത്യ കപ്പുയർത്തി. ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്കു വേണ്ടി അരൈജിത് സിംഗ് ഹണ്ടൽ നാലു ഗോൾ നേടി. ജൂണിയർ ഏഷ്യ കപ്പ് ഇന്ത്യ അഞ്ചാം തവണയാണ് നേടുന്നത്.