ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് എക്കാലവും ഓര്മിക്കത്തക്കതാക്കാനുള്ള തയാറെടുപ്പിലാണ് ഒഡീഷ സര്‍ക്കാര്‍. ഇതിനായി ഓഫീഷൽ സോംഗ് വരെ ചിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഇതിഹാസങ്ങളെയാണ്.
ഒാസ്കര്‍ ജേതാക്കളായ എ.ആര്. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറുമാണ് ഓഫീഷ്യല്‍ സോംഗിനായി കൈ കോര്‍ക്കുക. നവംബര്‍ 28നാണ് ടൂര്‍ണമെന്റ് തുടങ്ങുക. റഹ്മാന്റെ ഈണവും ഗുല്‍സാറിന്റെ കാവ്യാത്മകമായ വരികളും ചേരുമ്പോള്‍ മികച്ചൊരു ഗാനമാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഒഡീഷ ഹോക്കി ലോകകപ്പില്‍ റഹ്മാന് സംഗീതം സംവിധാനം ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.