വർണങ്ങൾ വാരിവിതറി ഹോളി ആഘോഷങ്ങൾ നാടെങ്ങും കൊണ്ടാടി. ആഘോഷ തിമിർപ്പിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഹോളി ആഘോഷമാണ് ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ പ്രശസ്തമായ കോർഫെ കാസിൽ നടന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്.
ആഘോഷങ്ങളിൽ ആറായി നിൽക്കുന്ന ഡോർസെറ്റ് നഗരത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. 3,000 -ത്തിലധികം ആളുകളാണ് ഹോളി ആഘോഷിക്കാനായി ഇവിടേക്ക് എത്തിയത്. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു.
നാട്ടിലെ ആഘോഷത്തിന്റെ അത്രയും വരില്ലങ്കിലും നാടിനെ ഓർമിക്കുന്നതിനും നമ്മുടെ നാട്ടുകാരെ കാണുന്നതിനുമൊക്കെ അവസരം നൽകുന്നതിന് ഇത്തരത്തിലുളള ആഘോഷങ്ങൾ വേദിയാകുന്നു എന്നാണ് ഹോളിയിൽ പങ്കെടുത്തവർ പറയുന്നത്.
Amazing day celebrating Holi at @nationaltrust #CorfeCastle #RangBarse event yesterday!
— Dorset Food & Drink (@DorsetFoodDrink) March 24, 2024
Great to work with @ActivatePArts@Dorset_NL #BCPIndianCommunity#AnjaliRJDiTalkies#HoliCelebration #rRangBarse #CorfeCastle #FlavoursProject #dorsetfoodanddrink #communitymatters #dorset 🩷 pic.twitter.com/ZKUb73oa6Q