നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം. അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആദ്യ പരിഗണന ഇതിനായിരിക്കും.
അതിനായി ഏകാന്തമായ ഒരിടം തേടിപ്പിടിച്ചാണ് ആളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത്. അങ്ങനെ ഏകാന്തമായ ഒരിടം യുകെയിലുണ്ട്.
ഏകാന്തമായ ഇടം
യുകെയിലെ ഏറ്റവും ഏകാന്തമായ അവധിക്കാല കോട്ടേജുകളിലൊന്നാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെവോണിലെ മാന്സാന്ഡ്സ് ബീച്ചിനു മുകളിലാണ് ആരെയും ആകര്‍ഷിക്കുന്ന ഈ കോട്ടേജുള്ളത്.
മൂന്ന് കിടപ്പുമുറികളുള്ള ഈ കോട്ടേജിന് ചില സവിശേഷതകളുണ്ട്. വൈദ്യുതി, ഇന്റര്‍നെറ്റ്, ശുചിമുറി, എന്നിവ ലഭ്യമല്ല.
എന്നാല്‍, ബ്രിട്ടനിലെ ഏകാന്തമായ ഈ അവധിക്കാല വസതിയുടെ വില എത്രയാണെന്നോ 550,000 പൗണ്ട്, അതായത്് 5 കോടിയിലും കൂടുതല്‍!
ആഢംബരമില്ല
സാധാരണ വേനല്‍ക്കാല വസതികളെപ്പോലെ ആഡംബരപൂര്ണ്ണമായിരിക്കില്ല ഇവിടം.19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നെപ്പോളിയന് യുദ്ധതടവുകാര്ക്കായി കിംഗ്സ്വെയറിനും ബ്രിക്സാമിനും ഇടയില്‍ നിര്‍മ്മിച്ച മൂന്ന് കോട്ടേജുകളില്‍ ഒന്നാണ് ഈ കോട്ടേജ്.
കോസ്റ്റ്ഗാര്‍ഡുകള്‍ പുകയില കടത്തുകാരെ നിരീക്ഷിക്കാനും ഇത് ഉപയോഗിച്ചിരുന്നു.
സൗകര്യം ഇത്തിരി കുറവാണെങ്കിലും നീലക്കടലിന്റെ മനോഹാരിതകളെല്ലാം ഈ കോട്ടജില്‍ നിന്നും ആസ്വദിക്കാം. തിരമാലകള്‍ തീരത്തു വന്നു മടങ്ങുന്നത് എണ്ണി സമയം ചെലവിടാം.
കാര്‍വരും പക്ഷേ,
കാറിനൊക്കെ വരാം. പക്ഷേ, കുറച്ചു ദൂരം നടക്കുകയും വേണം ഈ കോട്ടേജിലേക്ക് എത്താന്‍.
പതിനഞ്ചു മിനിറ്റുള്ള നടപ്പ് ആളുകളെ ഈ കോട്ടേജിലേക്കുള്ള വരിവല്നിന്നും പിന്തിരയാന് പ്രേരിപ്പിക്കുന്നുണ്ട്. മഴവെള്ള സംഭരണിയാണ് വെള്ളത്തിനുള്ള പ്രധാന സ്രോതസ്.
ചുരുക്കത്തില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം. ആവശ്യത്തിനു വെള്ളം വേണമെങ്കില്‍ ബക്കറ്റില്‍ എടുത്തുകൊണ്ടു വരണം.
ഇനി പബിലൊന്നു പോയി അടിച്ചുപൊളിക്കണമെങ്കിലോ റോഡ് മാര്‍ഗം നാലര മൈലിലധികം ദൂരെപ്പോണം.
സൗകര്യങ്ങളുണ്ട്
നാഷണല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കടല്‍ത്തീരം. ഒരു പ്രവേശന ഹാള്‍, സിറ്റിംഗ് റൂം, ഡൈനിംഗ് റൂം, അടുക്കള, മൂന്ന് കിടപ്പുമുറികള്‍, ഒരു ഷവര്‍ റൂം, ഒരു പിന് പോര്‍ച്ച് എന്നിവയുണ്ട്.
സ്വീകരണമുറിയില്‍ മള്‍ട്ടി-ഫ്യുവല്‍ ബര്‍ണറുകള്‍ ഉണ്ട്, അടുക്കളയില്‍ ഗ്യാസ് കുക്കറും ഗ്യാസ് ലാമ്പുകളും ഉണ്ട്.പുറത്ത്, കല്ലുകൊണ്ട് നിര്‍മ്മിച്ച രണ്ട് സ്റ്റോര്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
കമ്പോസ്റ്റിംഗ് സംവിധാനത്തിലുള്ള സോഡസ്റ്റ് ടോയ് ലെറ്റ് വീട്ടില്‍ നിന്നും അല്‍പ്പം അകലെയാണ്.വീടിനു ചുറ്റും ഒരു കാട്ടുപൂന്തോട്ടവും കാണാം.
വേറെയുമുണ്ട്
കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഇംഗ്ലണ്ടിലെ തന്നെ ലേക്ക് ഡിസ്ട്രിക്റ്റിലെ സ്കിഡാവ് ഹൗസ് 1.5 മില്യണ്‍ പൗണ്ടിനാണ്് വിറ്റഴിഞ്ഞത്.
റോഡോ വൈദ്യുതിയോ ഫോണ്‍ സിഗ്നലോ ഇന്റര്‍നെറ്റോ ഇവിടെ ലഭ്യമല്ല. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്താന്‍ മൂന്ന് മൈലിലധികം ക്രോസ് കണ്ട്രിയിലൂടെ നടക്കുകയോ വണ്ടിയോടിക്കുകയോ വേണം.
ഒരു പര്‍വ്വതത്തിന്റെ 1500 അടി ഉയരത്തിലാണ് ആറ് ബെഡ്റൂമുള്ള ഈ കോട്ടേജ് സ്ഥിതി ചെയ്യുന്നത്.
ചുറ്റും മറ്റു കൊടുമുടികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. 3.45 ഏക്കറിലുള്ള ഈ ഏകാന്തനിലയം ഒരു കര്‍ഷകന്റെ ഉടമസ്ഥതയിലുള്ളതാണ്.