മാഹി: ഓണാവധിയോടൊപ്പം ബാങ്ക് അവധികളും ഒന്നിച്ചു വരുന്നതോടെ എടിഎമ്മുകളിൽ പണം കാലിയാവാൻ സാധ്യത. ഈ വരുന്ന ഞായറിന് ശേഷം തിങ്കളാഴ്ച മുഹറവും ചൊവ്വാഴ്ച ഉത്രാടവും ബുധനാഴാച തിരുവോണവും വ്യാഴാഴ്ച മൂന്നാം ഓണം അവധിയും വെള്ളയാഴ്ച ചതയാവധിയും തുടർന്ന് രണ്ടാം ശനിയാഴ്ചയുമാണ്. ചുരുക്കത്തിൽ അടുത്ത ആഴ്ച പൂർണമായും അവധിയാണ്.
മറക്കേല്ലേ..! അടുത്തയാഴ്ച പൂർണ അവധി, എടിഎമ്മുകൾ കാലിയാകും
