വിവാഹ മോചനത്തിനു ശേഷം മുഖത്തോടു മുഖം നോക്കാതെ നടക്കുന്ന മലയാളികളുടെ രീതിയല്ല വിദേശികള്‍ക്ക്. മിക്കവരും കൈകൊടുത്താ ണ് പിരിയുന്നത്. പിന്നീട് ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യും. പക്ഷേ മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്ന് വിളിച്ചാലോ? ഹോളിവുഡ് താരങ്ങളായ ക്രിസ് മാര്‍ട്ടിനും ഗ്വനേത് പാല്‍ട്രോയും തമ്മില്‍ 2016 ലാണ് വേര്‍പിരിയുന്നത്. ഒരു പതീറ്റാണ്ടിലധികം നീണ്ട ദാമ്പത്ത്യത്തിന് തിരശ്ശീല വീണത് ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരുന്നു. പതിമൂന്നു വയസ്സും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.
കഴിഞ്ഞ വര്‍ഷം ഒരു ചാനലിന് നല്‍കിയി അഭിമുഖത്തില്‍ പാല്‍ട്രോ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്നാണ് പാല്‍ട്രോ വിശേഷിച്ചത്. വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി.വിവാഹ മോചനം വളരെ ദുഖം നിറഞ്ഞ സംഗതിയാണ്. എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ലായിരുന്നു. ക്രിസ് എനിക്ക് സഹോദരനെ പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും കുഞ്ഞുങ്ങളുടെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് വിവാഹ മോചനത്തിന് ശേഷവും ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞത് പാല്‍ട്രോ പറഞ്ഞു.
പാല്‍ട്രോയുടെ വാക്കുകളെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വേര്‍പിരിഞ്ഞാലും ആരെങ്കിലും മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്ന് വിളിക്കുമോ എന്നാണ് പലരും ചോദിക്കുകയാണ്. ഇവര്‍ ചോദിക്കുന്നത്. മാര്‍ട്ടിനുമായി വേര്‍പിരിഞ്ഞതിന് ശേഷം നിര്‍മാതാവും നടനുമായ ബ്രാഡ് ഫാല്‍ച്ചുക്കുമായി പാല്‍ട്രോയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.