കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ കാമ്പസിൽ ഹോളി ആഘോഷിച്ചതിന് വിദ്യാർഥികൾക്ക് സ്വകാര്യ സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകി. ദാവൂദ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലാണു സംഭവം. മുൻ പാർലമെന്റേറിയൻ ലാൽ മാൽഹി ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അതേസമയം, വിദ്യാർഥികൾ നോട്ടീസുകൾക്ക് മറുപടി നൽകിയെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
മാനേജ്മെന്റിന്റെ അനുമതി തേടാതെ കാമ്പസിൽ പരിപാടി നടത്തിയതിനാണ് വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയത്. ഇത് വാഴ്സിറ്റി ചട്ടങ്ങളുടെ ലംഘനമാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.