കേ​ര​ള​ത്തി​ൽനി​ന്നു ബി​ഹാ​റി​ലേ​ക്ക് ഹോ​ളി സ്പെ​ഷ​ലു​മാ​യി റെ​യി​ൽ​വേ; സംസ്ഥാനത്ത് ആറിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു


കൊ​ല്ലം: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ഹാ​റി​ലേ​ക്ക് ഹോ​ളി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. കൊ​ച്ചു​വേ​ളി-​ദാ​നാ​പു​ർ (പ​റ്റ്ന)-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഓ​ടി​ക്കാ​നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്തു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഈ ​വ​ണ്ടി സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.ഇ​രു റൂ​ട്ടു​ക​ളി​ലും മൂ​ന്നു വീ​തം ആ​കെ ആ​റ് സ​ർ​വീ​സു​ക​ളാ​ണ് നി​ല​വി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

യാ​ത്ര​ക്കാ​ർ പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ധി​കം ഉ​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നും റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കൊ​ച്ചു​വേ​ളി-ദാ​നാ​പു​ർ സ​ർ​വീ​സ് (06183) കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് 19, 26, ഏ​പ്രി​ൽ ര​ണ്ട് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 4.15 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ പ​ത്തി​ന് ദാ​നാ​പു​രി​ൽ എ​ത്തും.

06184 ദാ​നാ​പു​ർ കൊ​ച്ചു​വേ​ളി സ​ർ​വീ​സ് ദാ​നാ​പു​രി​ൽ നി​ന്ന് 22, 29, ഏ​പ്രി​ൽ അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​ത്രി 10.25 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ 7.30ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റോ​പ്പു​ക​ൾ.

സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ 20 എ​ണ്ണം ഉ​ണ്ടാ​കും. അം​ഗ പ​രി​മി​ത​ർ​ക്കാ​ർ ര​ണ്ട് സെ​ക്ക​ന്‍റ് ക്ലാ​സ് കോ​ച്ചു​ക​ളും ഉ​ണ്ടാ​കും. എ​സി കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment