പുതുവത്സര രാവില്‍ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണി! ഹോളിവുഡിനെ ഹോളീവീഡ് ആക്കി മാറ്റി! പുതിയ ബോര്‍ഡ് സൂപ്പര്‍ ഹിറ്റ്

rgrwrലോക സിനിമയുടെ സിരാകേന്ദ്രമായ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഹോളിവുഡ് എന്ന ബോര്‍ഡ് മാറ്റി ഹോളിവീഡ് എന്നാക്കി. പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണിതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറച്ചുപേര്‍ ചേര്‍ന്ന് ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നുമണിയോടെ മുഖംമൂടി ധരിച്ചെത്തിയവരാണ് ബോര്‍ഡിലെ രണ്ടക്ഷരങ്ങളില്‍ മാറ്റം വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ പേരുള്ള ബോര്‍ഡിന്റെ ചിത്രം ഞൊടിയിടയ്ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു. എന്നാല്‍ ഈ പേരുമാറ്റം സമാഗതമാകുന്ന യഥാര്‍ത്ഥ പേരുമാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നും പറയപ്പെടുന്നുണ്ട്.

Related posts