ഹോളി സാധാരണയായി നിറങ്ങളും വെള്ളവും ഒക്കെ ഉപയോഗിച്ച് ആഘോഷിക്കുന്നതാണ് നമ്മൾ കണ്ടിരിക്കുന്നത്. എന്നാൽ മറുവശത്ത് ആഘോഷങ്ങൾ അല്പം വ്യത്യസ്തമാക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി ഹോളി ആഘോഷ വീഡിയോകൾ പ്രത്യക്ഷപ്പെടാറുള്ളതാണ്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തീർത്തും വിചിത്രമായൊരു ആഘോഷത്തിന്റെ വീഡിയോ ആണ്. ഒരു കൂട്ടം ബിൽഡർമാരെന്ന് തോന്നുന്ന കുറച്ച് ആളുകളെയാണ് വീഡിയോയിൽ കാണിക്കുന്നത്.
ബിൽഡർമാർ അല്പവസ്ത്രം ധരിച്ച ഒരു സ്ത്രീയോടൊപ്പം നൃത്തം ചെയ്യുകയാണ്. വിദേശ വനിതയെന്ന് തോന്നിക്കുന്ന സ്ത്രീയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. എന്നാൽ ആരും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ക്ഷേത്രങ്ങൾക്കും ഹിന്ദു പുരാണങ്ങളിലെ പ്രാധാന്യത്തിനും പേരുകേട്ട നഗരമായ മഥുരയിലാണ് ഈ സംഭവം നടന്നത്. വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ചില ഉപയോക്താക്കൾ തങ്ങളുടെ പരാതികൾ വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും മഥുര പോലീസിനെ അതിൽ ടാഗ് ചെയ്യുകയും ചെയ്തു.
मथुरा के वृंदावन में होली मिलन समारोह के नाम पर अश्लीलता, विदेशी डांसर के साथ कॉकलेट पार्टी, अर्द्धनग्न कपड़ों में विदेशी महिला डांसर के साथ होली मिलन के नाम पर अश्लील डांस, मथुरा के वृंदावन स्थित ओमेक्स सिटी सोसायटी का बताया जा रहा वायरल वीडियो @mathurapolice #Mathura pic.twitter.com/adW8Gbh1jM
— Arun (आज़ाद) Chahal 🇮🇳 (@arunchahalitv) March 24, 2024