ഞങ്ങൾ വയനാടിനായി ഓടും; ഹോ​ളിഫാ​മി​ലി​യു​ടെ മൂ​ന്നു ബ​സു​ക​ളും ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം വ​യ​നാ​ട് സ​ഹാ​യ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു

വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സി​ന്‍റെ കാ​രു​ണ്യ യാ​ത്ര. ക​ട്ട​പ്പ​ന​യി​ല്‍​നി​ന്നു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഹോ​ളി​ഫാ​മി​ലി ബ​സാ​ണ് കാ​രു​ണ്യ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ഹോ​ളിഫാ​മി​ലി​യു​ടെ മൂ​ന്നു ബ​സു​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം വ​യ​നാ​ട് സ​ഹാ​യ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു. ക​ട്ട​പ്പ​ന-​തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന-​കു​മ​ളി (ര​ണ്ട്) സ​ര്‍​വീ​സു​ക​ളി​ലെ വ​രു​മാ​ന​മാ​ണ് സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യ​ത്.

യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റു ന​ല്‍​കാ​തെ അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള തു​ക ബ​ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ച്ചാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നാ​രം​ഭി​ച്ച കാ​രു​ണ്യ​യാ​ത്ര‍​യി​ൽ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ട്ട​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. തോ​മ​സ് ആ​ദ്യ സം​ഭാ​വ​ന ന​ല്‍​കി.

Related posts

Leave a Comment