കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ പലയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇറങ്ങിയതോടെ പലരും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ പ്രളയത്തിൽ പല വീടുകളും മണ്ണിനടിയിലായി. നിരവധി സ്ഥലങ്ങലിലാണ് വീടുകൾ ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തിൽ മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്.
വീടിനുള്ളിൽ പ്രവേശിക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ.