വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷയും പാചക ഗ്യാസ്, വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തണം.
വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം.
വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായിനി (10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 2/3 സ്പൂണ് ഡിറ്റർജന്റ് പൗഡറും) ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
പരിസരം വൃത്തിയാക്കുന്നതിന് നീറ്റ കക്ക (ഒരു കിലോഗ്രാം നീറ്റുകക്കയിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത്) ഉപയോഗിക്കാം.
കുടിവെള്ള സ്രോതസുകൾ (കിണറുകൾ, ടാങ്കുകൾ, പൊതു കിണറുകൾ) എന്നിവ സൂപ്പർ ക്ലോറിനേഷൻ (1000 ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം ബ്രീച്ചിംഗ് പൗഡർ) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക. തിളപ്പിച്ച വെള്ള മാത്രം കുടിക്കുക (കുപ്പിവെള്ളമാണെങ്കിൽ പോലും)
വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ള മലിനമായ ഭക്ഷണ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക
ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്പോൾ കൈയുറയും കാലുറയും ധരിക്കുക, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കഴിക്കുക (100 മില്ലിഗ്രാം രണ്ടു ഗുളിക കഴിക്കുന്നത് ഒരാഴ്ച്ചയിലേക്ക് സംരക്ഷണം നൽകും)
ഭക്ഷണം പാചകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ബ്ലീച്ചിംഗ് ലായിനി (10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും/ 2/3 സ്പൂണ് ഡിറ്റർജന്റ് പൗഡറും) ഉപയോഗിച്ച് അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിന് -ദിശ: 0471 -2552056 ലേക്ക് വിളിക്കാവുന്നതാണ്.