പയ്യന്നൂര്‍: ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതി മുട്ടിയ ഭാര്യ മൂന്ന് ആണ്മക്കളേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയപ്പോള്‍ ഗള്ഫ്കാരനായ ഭര്‍ത്താവ് മദ്യപിച്ച് വന്ന് വീടിന് തീയിട്ടു. ഇന്നലെ രാത്രി 11.30 ഓടെ പയ്യന്നൂർ മേഖലയിലാണ് സംഭവം. ഖത്തറിൽ ജോലി ചെയ്യുന്ന പയ്യന്നൂർ സ്വദേശി മൂന്നാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
അന്നുമുതല്‍ തുടങ്ങിയ മദ്യപാനശല്യം അസഹ്യമായപ്പോൾ ഇയാളുടെ ഭാര്യ രണ്ടുദിവസം മുമ്പ് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
പതിവു പോലെ ഇന്നലേയും ഇയാളുടെ ശല്യം ആവര്‍ത്തിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഇയാളുടെ മാതാവിനെ അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഇതിന് ശേഷമാണ് ഭാര്യയുടെ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കിടപ്പുമുറിയില്‍ കൂട്ടിയിട്ട് ഇയാള്‍ തീവെച്ചത്.
തീയാളിപ്പടര്‍ന്നപ്പോള്‍ അടുത്ത വീട്ടിലെ സഹോദരന് പോലീസിലും ഫയര്‍ഫോഴ്സിലും വിവരം നല്‍കുകയായിരുന്നു. ഇവരെത്തി തീയണയ്ക്കുമ്പേഴേക്കും ഗൃഹോപകരണങ്ങളും കട്ടില്, അലമാര,ജനല്‍ എന്നിവയുള്‍പ്പെടെ കത്തി നശിച്ചിരുന്നു.പോലീസ് പിടികൂടുമെന്ന് ഭയന്ന് അപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു.