നാദാപുരം: ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് അജയകുമാറിനെ അസംഭ്യം പറയുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ നാദാപുരം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പറും, യൂത്ത് ലീഗ് നേതാവുമായ സി .കെ.നാസറിനെതിരെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.45 നാണ് കേസിനാസ്പദമായ സംഭവം.
ടൗണിലെ സീബ്രാ ലൈനില്‍ പാര്‍ക്ക് ചെയ്ത നാസറിന്റെ സ്ക്കൂട്ടറിന് മുകളില്‍ ഹോം ഗാര്‍ഡ് നിയമ ലംഘനത്തിന് സ്റ്റിക്കര്‍ പതിച്ചിരുന്നു.വാഹനം എടുക്കാനെത്തിയ നാസര്‍ സ്റ്റിക്കര്‍ പറിച്ചെടുത്ത് കീറി ഹോം ഗാര്‍ഡിന്റെ മുഖത്തെറിഞ്ഞെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി.
തുടര്‍ന്ന് ഹോം ഗാര്‍ഡ് നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 353 പ്രകാരം ഔദ്യോഗിക ക്രൃത്യം തടസ്സപ്പെടുത്തിയതിനും,341 തടഞ്ഞുവച്ചതിനും,294 (b) പ്രകാരം അസംഭ്യം പറഞ്ഞതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.