ഇരിട്ടി: ഇരിട്ടി പാലത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ നിയമ പാലകര്‍ക്ക് സാധിക്കുന്നില്ലന്നിരിക്കെ ഹോം ഗാര്‍ഡുകള്‍ക്ക് ലഭിച്ചിരുന്ന വയര്‍ലെസ് സെറ്റും ഇപ്പോള്‍ ലഭിക്കുന്നില്ല. മുന്‍കാലങ്ങളില്‍ പാലത്തില്‍ ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡുകള്‍ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ച് ഗതാഗത തടസം പരിഹരിക്കാന്‍ ഉപകരിച്ചിരുന്നു.
പാലത്തിന്റെ ഇരുകരകളിലും നിന്ന് പരസ്പരം ഉദ്യോഗസ്ഥര്‍ വയര്ലെസില് കൂടി സംസാരിച്ചായിരുന്നു ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനം ഒരേ സമയം ഇരുകരകളില്‍ നിന്നും പാലത്തില്‍ കയറുന്നത് തടയാന്‍ പരസ്പരമുള്ള വയര്‍ലെസ് സന്ദേശം വളരെ ആശ്വാസമായിരുന്നു. എന്നാല്‍ സ്കൂള്‍ തുറക്കാനായതോടെ നിലവിലുള്ള വയര്‍ലെസും ഹോംഗാര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഇതോടെ ഹോം ഗാര്‍ഡിന്റെ സേവനം പലപ്പോഴും ഫലപ്രദമാകുന്നില്ല.
ഓരോ ദിവസവും പാലത്തിലെ ഗതാഗത കരുക്ക് മൂലം ഇരിട്ടി ടൗണ്‍ സ്തംഭിക്കുന്നത് മണിക്കൂറുകളാണ്. ബലക്ഷയം സ്തംഭിച്ച പാലത്തിലൂടെ കടന്ന് പോകുന്നത് ടണ്‍ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങളും. ബലക്ഷയം സംഭിച്ച ഇരിട്ടി പാലത്തിലൂടെ പത്ത് ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇതൊന്നും ആര്‍ക്കും ബാധകമല്ലെന്ന മട്ടില്‍ പത്തും ഇരുപതും മുപ്പതും ടണ്‍ വരെ ഭാരം കയറ്റിയ വാഹനങ്ങള്‍ കടത്തിവിടുന്നത്.
പാലത്തിന്റെ സ്ലാബിനടിയിലെ കോണ്‍ക്രീറ്റ് ഇളകി പാലം അപകടാവസ്ഥയിലായ സാഹചര്യം നിലനില്ക്കെയാണവലിയ വാഹനങ്ങള്‍ കുടുങ്ങി ഗതാഗത തടസം നേരിടുന്നത് തുടരുകയാണ്.ഇതുകൂടാതെ ഭാരം കയറ്റിയ വലിയ വാഹനങ്ങളും ചെങ്കല്‍ ലോറികളും ക്രഷര്‍ ഉല്പന്നങ്ങള് കയറ്റി ലോഡിറക്കിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നതും നിയന്ത്രിക്കാന്‍ പോലീസിനെകൊണ്ട് സാധിക്കുന്നില്ല.
ഇരിട്ടി പാലം കടന്നുപോകേണ്ട സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.അവധിക്കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതോടെ ടൗണിലെ ഗതാഗതകുരുക്ക് രൂക്ഷമാകാതിരിക്കാന്‍ അധികൃതര്‍ ഇപ്പോഴെ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്