ചക്കരക്കൽ:ഹോംഗാർഡുകളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗതരംഗത്ത് ഒഴിച്ചുകൂടാനാവാത്തവരായി ഹോം ഗാർഡുമാർ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ ഏഴാം സംസ്ഥാന സമ്മേളനം ഗോകുലം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് വി.അജയകുമാർ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സംഘാടക സമിതി ചെയർമാൻ ടി.കെ.കുഞ്ഞുമോൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ, ജനറൽ കൺവീനർ കെ.കെ.രാമചന്ദ്രൻ, കെ.ജി.സന്തോഷ് കുമാർ, ഒ.സി. ശ്രീകുമാർ, വി.വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ഹോം ഗാർഡ്മാർക്കുള്ള തിരിച്ചറിയൽ കാർഡും ചടങ്ങിൽ വിതരണം ചെയ്തു.