ചാത്തന്നൂർ: വീട്ടിൽ നിന്നും അഞ്ച് പവന്റെ സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിലായി. കൊല്ലം വിളക്കു പാറ ഷാജി മൻസിലിൽ ഷാജിയുടെ ഭാര്യ സബീന (37) യെ യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വാപ്പാല പുരമ്പിൽ സ്വദേശി ദിവ്യാവിനോദിന്റെ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ രണ്ട് മാസമായി ദിവ്യയുടെ വീട്ടിൽ ഹോം നേഴ്സായി ജോലിനോക്കിയിട്ട് സബീന ഈ മാസം 10 – ന് ജോലി ഉപേക്ഷിച്ചിരുന്നു ഈ കാലയളവിലാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്.
സബീനയാകാം മോഷണം നടത്തിയതെന്ന് വീട്ടുകാർ സംശയം ഉന്നയിക്കുകയും പോലീസ് സബീനയെ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.
അന്വേഷണം നടത്തിവരുന്നതിനിടെ സബീനയുടെ മൊബൈൽ ഫോണിൽ ബാങ്കിൽ നിന്നുംവന്ന ഒരു സന്ദേശത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിളക്കു പാറ യിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ പണയം വച്ചതായി കണ്ടെത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഒന്നര പവന്റെ അരഞ്ഞാണം , വിവാഹ മോതിരങ്ങൾ , കൈ ചെയിൻ, കാപ്പ്, കമ്മൽ ഉൾപ്പെടെ 5 പവന്റെ സ്വർണ്ണാഭരണങ്ങൾക്ക് 1,60,000 രൂപ വിലവരും .
പൂയപ്പള്ളി സി ഐ ബിജുവിന്റെ നിർദ്ദേശകാരം എസ്.ഐ. മാരായഅഭിഷ്, അനിൽ കുമാർ , സജി ജോൺ , എ എസ്ഐമാരായ ചന്ദ്രകുമാർ , ജുമൈല എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.