മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മുങ്ങിയ ഹോംനഴ്സിനെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. കാര പേരാവൂർ സ്വദേശിനി സജിന (37)യെയാണ് മട്ടന്നൂർ എസ്ഐ സി.സി. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് വച്ച് അറസ്റ്റു ചെയ്തത്.
അമ്മ ഉപേക്ഷിച്ച് പോയതായി കാണിച്ച് എട്ടിലും പ്ലസ് വണിനും പഠിക്കുന്ന കുട്ടികൾ കണ്ണൂർ ചൈൽഡ് ലൈൻ വെൽഫേർ കമ്മിറ്റി അധികൃതർക്ക് നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് പത്തിന് സ്വന്തം വീടായ കാര പേരാവൂരിൽ പോയി വരാമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്.
പിന്നീട് യുവതിയുടെ മൊബൈൽ ഫോണിൽ ഭർത്താവ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളത്ത് ഹോംനേഴ്നായി ജോലിക്ക് പോയതായി വിവരം കിട്ടി. ഭർത്താവ് അന്ന് പോലീസിൽ പരാതി നൽകിയിരുന്നു.