വിനോദ സഞ്ചാരികൾക്കായി  കു​ള​ത്തു​പ്പു​ഴ​യി​ല്‍ ടൂ​റി​സം വ​കു​പ്പ്  താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണമെന്ന് മന്ത്രി കെ രാജു

കു​ള​ത്തു​പ്പു​ഴ:തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം പാ​ല​രു​വി, കു​ഭാ​വു​രു​ട്ടി അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കു​ള​ത്തു​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. മ​ലോ​യോ​ര മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് താ​മ​സ സൗ​ക​ര്യം ഇ​ല്ല എ​ന്ന​താ​ണ്.

ടൂ​റി​സം വ​കു​പ്പോ, കെ​ടി​ഡി​സി​യോ മു​ന്‍​കൈ​യെ​ടു​ത്ത് കു​ള​ത്തു​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു ഒ​രു ഹോ​ട്ട​ലോ ഐ​ബി​യോ ആ​രം​ഭി​ക്ക​ണമെന്നും കെ ​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.കു​ള​ത്തു​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​ട​ത്താ​വ​ളം ആ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണം എ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തെ സ​മ​യം ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ല്‍ ഹോ​ട്ട​ലോ താ​മ​സ സൗ​ക​ര്യ​മോ ഒ​രു​ക്കു​ന്ന കാ​ര്യം കെ​ടി​ഡി​സി​യോ ടൂ​റി​സം വ​കു​പ്പോ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​റ​പ്പ് ന​ല്‍​കി. കു​ള​ത്തു​പ്പു​ഴ​യി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി​മാ​ര്‍.

Related posts