ഹോം​സ്‌​റ്റേ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം; കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ഭാ​യ് ന​സീ​റി​നെ തേ​ടി പോ​ലീ​സ്


കൊ​ച്ചി: സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ഭാ​യ് ന​സീ​റി​നെ തേ​ടി പോ​ലീ​സ്. ഓ​ള്‍​ഡ് ക​തൃ​ക്ക​ട​വ് റോ​ഡി​ലു​ള്ള ഓ​ള്‍​ഗാ ഹോം​സ്‌​റ്റേ​യെ​ന്ന സ്ഥാ​പ​നം ക​ഴി​ഞ്ഞ ര​ണ്ടി​ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് റെ​യ്ഡ് ചെ​യ്തി​രു​ന്നു.

ഇ​വി​ടെ അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി സ​ജി​മോ​ന്‍ (45), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഫൈ​സ​ല്‍ ഹ​മീ​ദ് (34), മ​ല​പ്പു​റം സ്വ​ദേ​ശി കെ.​ഷി​ജി​ല്‍ (29), പാ​ല​ക്കാ​ട് തൃ​ക്ക​ണ്ടേ​രി സ്വ​ദേ​ശി പി. ​നി​ഷാ​ദ്(36), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി​പി​ന്‍​ദാ​സ് (36), മ​ല​പ്പു​റം ചേ​ലാ​മ്പ്ര സ്വ​ദേ​ശി നൗ​ഫ​ല്‍ ഖാ​ന്‍ (27), തി​രു​വ​ല്ല സ്വ​ദേ​ശി വി.​കെ. വി​നീ​ത് (38), കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി പി. ​വി​നു (29) എ​ന്നി​വ​രാ​ണ് അ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പം ര​ണ്ട് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​നി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​നി​യും ഉ​ണ്ടാ​യി​രു​ന്നു.സ്ഥാ​പ​നം ന​ട​ത്തി​പ്പി​നാ​യി ന​സീ​ര്‍ മു​ത​ല്‍ മു​ട​ക്കി എ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്നു​ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഗു​ണ്ട നേ​താ​വി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​മ്പ​തു മാ​സം മു​മ്പാ​ണ് മൂ​ന്നു നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ സ്പാ​യും ഹോം ​സ്‌​റ്റേ​യും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment