പതിനൊന്നു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ടൂവീലര്‍ ബ്രാന്‍ഡായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാറി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടൊമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് ( സിയാം) പുറത്തുവിട്ട 2016–17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടര്‍ കണക്കുകളനുസരിച്ചാണിത്.
ഹോണ്ടയ്ക്ക് രാജ്യത്തെ ഇരുചക്രവിപണിയില്‍ 27 ശതമാനം വിപണി വിഹിതമുണ്ട്. ചണ്ഡീഗഢ്്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ വിപണി വിഹിതം 50 ശതമാനത്തിനു മുകളിലും മഹാരാഷ്ട്ര, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ 40 ശതമാനത്തിനും മുകളിലാണ് വിപണി വിഹിതം.പഞ്ചാബ്, കേരളം, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കാഷ്മീര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.
പത്തൊമ്പതു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോണ്ടയുടെ വളര്‍ച്ച ടൂ വീലര്‍ വ്യവസായ വളര്‍ച്ചയേക്കാള്‍ അധികമാണ്. ചണ്ഡീഗഢില്‍ അഞ്ചു ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നാലു ശതമാനം വീതവും ഹരിയാന, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ മൂന്നു ശതമാനം വീതവും ഗുജറാത്ത്, പഞ്ചാബ്, ജാര്‍ക്കണ്ട്, ഒഡീഷ എന്നിവിടങ്ങളില്‍ രണ്ടു ശതമാനം വീതവും പശ്ചിമ ബംഗാള്‍, ഗോവ എന്നിവിടങ്ങളില്‍ ഓരോ ശതമാനം വീതവും ഹോണ്ടയുടെ വിപണി വിഹിതം വര്‍ധിച്ചു.