കൊച്ചി: ഇടപാടുകാർക്കു വാഹനവായ്പ എടുക്കുന്നതിനു കൂടുതൽ അവസരമൊരുക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കന്പനിയുമായി സഹകരിക്കും.
ഹോണ്ടയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയയും ചോളമണ്ഡലം ഫിനാൻസ് കന്പനി വെഹിക്കിൾ പ്രസിഡന്റും ബിസിനസ് ഹെഡുമായ രവീന്ദ്ര കുണ്ഡുവും ഇതുസംബന്ധിച്ച ധാരാണാപത്രം ഒപ്പുവച്ചു.
ഹോണ്ട സ്കൂട്ടറിന്റെ വിലയുടെ 97 ശതമാനം വായ്പയായി ലഭിക്കും. പ്രോസസിംഗ് ഫീസ് ഇല്ല. 36 മാസത്തെ വായ്പ കാലാവധിയും ലഭിക്കും. 2999 രൂപയാണു കുറഞ്ഞ ഡൗണ്‍ പേമെന്റ്.