
ഇനി ലിപ് ലോക് രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് ഞാൻ ഒന്ന് ആലോചിക്കും. വണ്‍ ബൈ ടു വിലെ ലിപ് ലോക് രംഗം നേരത്തെ അവർ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
അതിൽ എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വ്യക്തി മരിച്ച് പോവുന്നു. എന്നാൽ പെട്ടെന്ന് അയാൾ എന്റെ കഥപാത്രത്തിനു മുന്നിൽ വന്ന് നിൽക്കുന്ന ഒരു സീൻ ആണ്.
ആലോചിച്ചുനോക്കിയപ്പോൾ ആ രംഗത്തിൽ ലിപ് ലോക് ചെയ്യുന്നതിൽ പ്രശ്നമൊന്നും ഇല്ല എന്നു തോന്നി. കാരണം ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്. ’
ആ ലിപ് ലോക് രംഗത്തിൽ അഭിനയിച്ചതിൽ തനിക്ക് തെറ്റും തോന്നിയിരുന്നില്ലെങ്കിലും ആ സീൻ പബ്ലിക്കായി ഉപയോഗിച്ചത് വിഷമിപ്പിച്ചു. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മോശമാകും.
-ഹണി റോസ്