വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഹണി റോസ്.
ഇന്ന് മലയാള സിനിമയിൽ സജീവമായ താരം ഇതുവരെ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ, ഹണി റോസിനെക്കുറിച്ചുള്ള തന്റെ പഴയ ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ.
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയില്‍ അവസരം ചോദിച്ചു വന്നുവെന്നും അത് ഹണി റോസ് ആയിരുന്നുവെന്നും വിനയൻ പറഞ്ഞു.
പക്ഷേ സിനിമയില്‍ നായികയാക്കാനുള്ള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിയില്ല.
അതിനാൽ നമുക്ക് അടുത്ത സിനിമയില്‍ നോക്കാമെന്ന് അവരോട് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്നും വിനയൻ പറയുന്നു.
‘ഹണിയുടെ അച്ഛന് വര്‍ഗീസ് ചേട്ടന് എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന സമയത്ത് കറക്റ്റ് ആയിട്ട് അ ദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു വേഷം മകള്‍ക്ക് നല്‍കാമെന്നു പറഞ്ഞിരുന്നു.
ഞാന്‍ പറഞ്ഞു, ശരിയാണ് ആ വാക്ക് ഞാന്‍ പാലിക്കാന്‍ പോകുകയാണ്. അങ്ങനെയാണ് ഹണി റോസ് സിനിമയിലേക്ക് വരുന്നത്.’- വിനയൻ പറഞ്ഞു.